ഷാർലെറ്റ്ടൗൺ : പ്രവിശ്യയുടെ ആൻ്റിസിപ്പേറ്റഡ് ഇൻവിറ്റേഷൻ ടു അപ്ലൈ (ഐടിഎ) ഷെഡ്യൂൾ ലംഘിച്ചുകൊണ്ട് പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം (പിഇഐ പിഎൻപി) ഈ വർഷത്തെ രണ്ടാമത്തെ അപ്രതീക്ഷിത നറുക്കെടുപ്പ് നടത്തി. ഡിസംബർ 23-ന് നടന്ന അപ്രതീക്ഷിത നറുക്കെടുപ്പിൽ ലേബർ ഇംപാക്റ്റ്, എക്സ്പ്രസ് എൻട്രി പാത്ത് വേകളിലൂടെ 13 ഉദ്യോഗാർത്ഥികൾക്കാണ് പ്രവിശ്യ ഇൻവിറ്റേഷൻ നൽകിയത്. പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയിൽ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്ന തൊഴിലുകളിലും മുൻഗണനാ മേഖലകളിലും ജോലി ചെയ്യുന്നതിൽ യോഗ്യതയുള്ള അപേക്ഷകരെ മാത്രമാണ് തിരഞ്ഞെടുത്തത്.

ഈ വർഷം, PEI PNP വഴി നൽകിയ 1,609 ഇൻവിറ്റേഷനുകളിൽ മിക്കവാറും എല്ലാം ലേബർ ഇംപാക്റ്റ്, എക്സ്പ്രസ് എൻട്രി പാത്ത് വേകളിലൂടെയായിരുന്നു. ബിസിനസ് വർക്ക് പെർമിറ്റ് സംരംഭക പാത്ത് വേയിലൂടെ ഒരു ഇൻവിറ്റേഷനും നൽകിയിട്ടുണ്ട്.
