Monday, December 29, 2025

തെക്കൻ ഒൻ്റാരിയോ സ്റ്റോറുകളിൽ മോഷണ പരമ്പര: 64 പേർ പിടിയിൽ

ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയിലെ വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന മോഷണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ 64 പേരെ അറസ്റ്റ് ചെയ്തതായി ദുർഹം റീജനൽ പൊലീസ് അറിയിച്ചു. നവംബർ 10-നും ഡിസംബർ 16-നും ഇടയിൽ മോഷണം തടയുന്നതിനായി നടത്തിയ സേഫ് ഷോപ്പ് പ്രൊജക്റ്റ് എന്ന പേരിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. പ്രതികൾക്കെതിരെ 155 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

അറസ്റ്റുകളിൽ 17 എണ്ണം എൽസിബിഒ മോഷണങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പൊലീസ് അറിയിച്ചു. ദുർഹം മേഖലയിലുടനീളമുള്ള മോഷണ സ്ഥലങ്ങൾ കണ്ടെത്താൻ ഈസ്റ്റേൺ ഡിവിഷൻ കമ്മ്യൂണിറ്റി റെസ്‌പോൺസ് യൂണിറ്റും ഫ്രണ്ട്-ലൈൻ ഓഫീസർമാരും എൽസിബിഒ റിസോഴ്‌സ് പ്രൊട്ടക്ഷൻ യൂണിറ്റും ഒരുമിച്ച് പ്രവർത്തിച്ചതായി അധികൃതർ റിപ്പോർട്ട് ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!