Tuesday, December 30, 2025

2025 കാട്ടുതീ സീസൺ: ബി സിയിൽ കത്തിനശിച്ചത് 8,800 ചതുരശ്ര കിലോമീറ്റർ

വൻകൂവർ : ഈ വർഷത്തെ കാട്ടുതീ സീസണിൽ പ്രവിശ്യയിലുടനീളം 8,800 ചതുരശ്ര കിലോമീറ്റർ ഭൂമി കത്തിനശിച്ചതായി ബ്രിട്ടിഷ് കൊളംബിയ വനം മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 1 മുതൽ ആയിരത്തി നാനൂറോളം തീപിടിത്തങ്ങൾ മൂലം മൊത്തം 8,864 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് കത്തിനശിച്ചത്. റെക്കോർഡ് നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയ 2023-ലെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ നാശനഷ്ടം ഏകദേശം മൂന്നിലൊന്ന് മാത്രമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 2023-ൽ പ്രവിശ്യയിലുടനീളം ഉണ്ടായ 2,293 കാട്ടുതീകൾ കാരണം 28,400 ചതുരശ്ര കിലോമീറ്ററിലധികം ഭൂമി കത്തിനശിച്ചിരുന്നു.

കാട്ടുതീയെ തുടർന്ന് 2025-ൽ ഏകദേശം 2,600 പ്രോപ്പർട്ടികളിൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകി. കഴിഞ്ഞ വർഷം 51 ഉത്തരവുകളും 2023-ൽ 208 ഉത്തരവുകളുമാണ് നൽകിയിരുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കാട്ടുതീയുടെ എണ്ണം കുറവായിരുന്നെങ്കിലും പ്രവിശ്യയിലുടനീളമുള്ള ജനങ്ങളെ കാട്ടുതീ ബാധിച്ചിട്ടുണ്ട്. 2025 കാനഡയിലെ മൊത്തത്തിലുള്ള രണ്ടാമത്തെ ഏറ്റവും മോശം കാട്ടുതീ സീസണായിരുന്നുവെന്ന് വനം മന്ത്രി രവി പർമർ പറഞ്ഞു. സാങ്കേതികവിദ്യയിലും പരിശീലനത്തിലും ബി.സി വൈൽഡ് ഫയർ സർവീസ് ആഗോളതലത്തിൽ മുൻപന്തിയിലാണെന്നും മന്ത്രി വ്യക്തമാക്കി. കാട്ടുതീ സമയത്ത് കമ്മ്യൂണിറ്റികൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിൽ പ്രവിശ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുന്നുവെന്ന് എമർജൻസി മാനേജ്മെൻ്റ് മന്ത്രി കെല്ലി ഗ്രീൻ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!