Tuesday, December 30, 2025

വ്യാപാരവും സുരക്ഷയും മതി, മനുഷ്യാവകാശങ്ങൾ വേണ്ട; കാനഡയുടെ പുതിയ വിദേശനയത്തിനെതിരെ വിമർശനം

ഓട്ടവ: വ്യാപാരത്തിനും സുരക്ഷയ്‌ക്കും മുൻഗണന നൽകി കാനഡയുടെ വിദേശനയത്തിൽ കാതലായ മാറ്റങ്ങൾ വരുത്തി പ്രധാനമന്ത്രി മാര്‍ക്ക്‌ കാർണി. എന്നാൽ പുതിയ നയം കാനഡയുടെ പരമ്പരാഗതമായ മനുഷ്യാവകാശ മൂല്യങ്ങളെ പിന്നോട്ടടിക്കുന്നുവെന്ന വിലയിരുത്തലിലാണ്‌ വിദഗ്ധർ. ചൈന, ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്കാണ്‌ കാർണി സർക്കാർ ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്‌. ഇതിന്റെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) പോലുള്ള രാജ്യങ്ങളുമായി കാർണി നടത്തുന്ന ചർച്ചകളാണ്‌ വിമർശനത്തിന് വഴിവച്ചത്‌. കാനഡ പിന്തുടരുന്ന പഴയ ‘ഫെമിനിസ്റ്റ് വിദേശനയം’ ഇനി ഉണ്ടാവില്ലെന്ന്‌ കാർണി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. ലിംഗസമത്വം ഉറപ്പാക്കുമെങ്കിലും അതിന് സാമ്പത്തികമായ ഒരു ചട്ടക്കൂട് ഉണ്ടാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്. കനേഡിയൻ നയതന്ത്രജ്ഞർക്ക് നൽകുന്ന പരിശീലന പരിപാടികളിൽ നിന്ന് ഐഡന്റിറ്റി, ലിംഗവിഷയങ്ങൾ എന്നിവ ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്. അതേ സമയം മുൻ വിദേശകാര്യ മന്ത്രി ലോയ്ഡ് ആക്സ്‌വർത്തി ഉൾപ്പെടെയുള്ളവർ പുതിയ നയത്തെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്‌.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ കാനഡ കണ്ണടച്ച് പിന്താങ്ങുകയാണെന്നും കാനഡയുടെ സ്വന്തം മൂല്യങ്ങൾ പണയം വയ്‌ക്കുകയുമാണെന്നാണ്‌ അദ്ദേഹത്തിൻ്റെ ആരോപണം. സുഡാനിലെ വംശീയ അതിക്രമങ്ങൾക്ക് ഇന്ധനം പകരുന്നു എന്ന ആരോപണം നേരിടുന്ന യു.എ.ഇയുമായി നിക്ഷേപ ചർച്ചകൾ നടത്തുന്നത് കാനഡയുടെ ധാർമ്മികമായ നിലപാടിനെ ബാധിക്കുമെന്നാണ്‌ മനുഷ്യാവകാശ പ്രവർത്തകരുടെ വാദം. അതേ സമയം മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ കാനഡയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഇത്തരം മാറ്റങ്ങൾ അത്യാവശ്യമാണെന്ന നിലപാടിലാണ്‌ വിദേശകാര്യ മന്ത്രി അനിത ആനന്ദ്. മനുഷ്യാവകാശങ്ങൾ ഇപ്പോഴും നയത്തിന്റെ ഭാഗമാണെന്നും എന്നാൽ പുതിയ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ അനിവാര്യമാണെന്നുമാണ് സർക്കാരിന്റെ നിലപാട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!