ഓട്ടവ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) 2025-ലെ സാങ്കേതിക രംഗത്തെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണെന്ന് വിലയിരുത്തി വിദഗ്ധർ. കാലാവസ്ഥാ പ്രവചനം മുതൽ സങ്കീർണ്ണമായ രോഗനിർണ്ണയങ്ങളിൽ വരെ എഐ ഇപ്പോൾ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് ഡൽഹൗസി സർവ്വകലാശാല പ്രൊഫസർ നൂർ സിൻകയർ-ഹേവുഡ് പറയുന്നു. സെർച്ച് എൻജിനുകളിലും ചാറ്റ്ബോട്ടുകളിലും എഐ ലഭ്യമായതോടെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഈ സാങ്കേതികവിദ്യ. എഐയുടെ ഗുണങ്ങൾക്കൊപ്പം തന്നെ അത് ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും ജാഗ്രത വേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സൈബർ തട്ടിപ്പുകൾക്കും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും എഐ ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഇതിന് കൃത്യമായ നിയമന്ത്രണങ്ങൾ ആവശ്യമാണ്. വരും വർഷങ്ങളിൽ ഡിജിറ്റൽ അസിസ്റ്റന്റുകൾ കൂടുതൽ സ്വാഭാവികമായി മാറുമെന്നും, യഥാർത്ഥവും കൃത്രിമവുമായ വിവരങ്ങളെ തിരിച്ചറിയാൻ സ്കൂൾ തലം മുതൽ എഐ വിദ്യാഭ്യാസം നൽകണമെന്നും നൂർ സിൻകയർ നിർദ്ദേശിക്കുന്നു.
