ഓട്ടവ : സ്‌നേഹത്തിന്‍റെയും ഒരുമയുടെയും സന്ദേശമുയർത്തി, ആശംസകളും സമ്മാനങ്ങളും കൈമാറി ക്രിസ്മസ് ആഘോഷിച്ച് സാർനിയ മലയാളി അസോസിയേഷൻ (SMA). താരകം തിളങ്ങും രാവ് 2K25 എന്ന പേരിൽ ഡിസംബർ 27-ന് റിഡീമർ ക്രിസ്ത്യൻ റിഫോംഡ് ചർച്ചിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

ആഘോഷപരിപാടികൾക്ക് അസോസിയേഷൻ പ്രസിഡൻ്റ് നസീർ കൂട്ടിക്കൽ, സെക്രട്ടറി ഡാനി ജോസ്, ലിജു സക്കറിയ, സാവിയോ അലക്സ്, രാജീവ് അയ്യപ്പിൽ, അലൻ പുത്തയത്തു എൽദോസ്, ഷാജി തമ്പി, പോൾസൺ ജേക്കബ്, റാഹിൽ കെ പി, ഭരത് കൃഷ്ണൻ, അക്ഷയ് സി വി എന്നിവർ നേതൃത്വം നൽകി.
