ടൊറന്റോ : നഗരത്തിൽ കഠിനമായ ശൈത്യത്തോടെയാവും പുതുവർഷപ്പിറവിയെന്ന് മുന്നറിയിപ്പ്. 2026-നെ വരവേൽക്കാൻ നഗരം ഒരുങ്ങുമ്പോൾ അന്തരീക്ഷ താപനില മൈനസ് 11 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും കാറ്റിന്റെ തീവ്രത മൂലം തണുപ്പ് മൈനസ് 15 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുവർഷത്തലേന്ന് വൈകുന്നേരം ഫയർവർക്ക്സ് കാണാൻ പോകുന്നവർ കനത്ത തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ കരുതണം. ഉച്ചകഴിഞ്ഞ് നേരിയ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

പുതുവർഷ ദിനത്തിൽ ആകാശം തെളിഞ്ഞുമിരിക്കുമെങ്കിലും തണുപ്പ് കുറയാൻ സാധ്യതയില്ല. രാവിലെ തണുപ്പ് മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെട്ടേക്കാം. കനത്ത മഞ്ഞുവീഴ്ചയ്ക്കും ശീതക്കാറ്റിനും സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
