വൻകൂവർ : കഴിഞ്ഞ ദിവസം വൻകൂവറിൽ നിന്നും കാണാതായ 16 വയസ്സുള്ള പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പെൺകുട്ടിയുടെ മരണകാരണം വ്യക്തമല്ല. മേജർ ക്രൈംസ് യൂണിറ്റ് അന്വേഷണം ഏറ്റെടുത്തു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി 604-717-2500 എന്ന നമ്പറിൽ ബന്ധപ്പെടണം.

ഈസ്റ്റ് പെൻഡർ, റെൻഫ്രൂ സ്ട്രീറ്റുകൾക്ക് സമീപമുള്ള വീട്ടിൽ നിന്നുമാണ് പെൺകുട്ടിയെ കാണാതായതെന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ വൻകൂവർ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി പെൺകുട്ടിയെ കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
