Wednesday, December 31, 2025

ആൽബർട്ട പരിസ്ഥിതി മന്ത്രി റെബേക്ക ഷുൾസ് രാജിവച്ചു

എഡ്മിന്‍റൻ : റീ കോൾ ഹർജികൾ കാരണം പ്രതിസന്ധി നേരിടുന്ന യുസിപി സർക്കാരിന് തിരിച്ചടിയായി രാജി വെക്കുമെന്ന് ആൽബർട്ട പരിസ്ഥിതി മന്ത്രി പ്രഖ്യാപിച്ചു. മന്ത്രി സ്ഥാനം വെള്ളിയാഴ്ച രാജിവയ്ക്കുകയാണെന്ന് റെബേക്ക ഷുൾസ് അറിയിച്ചു. അതേസമയം കാൽഗറി-ഷായുടെ എംഎൽഎയായും യുസിപി കോക്കസ് അംഗമായും മെയ് വരെ തുടരുമെന്നും അവർ വ്യക്തമാക്കി. 2019 ൽ കാൽഗറി-ഷായുടെ എംഎൽഎയായി ഷുൾസ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രീമിയർ ജേസൺ കെന്നിയുടെ കീഴിൽ കുട്ടികളുടെ സേവന മന്ത്രിയായും പിന്നീട് ഡാനിയേൽ സ്മിത്തിന്‍റെ കീഴിൽ മുനിസിപ്പൽ കാര്യ മന്ത്രിയായും അവർ സേവനമനുഷ്ഠിച്ചു. 2023 ൽ 56% വോട്ടോടെ റെബേക്ക നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ടാബർ-വാർണർ റൈഡിങ് എംഎൽഎയായ ഗ്രാൻ്റ് ഹണ്ടർ പരിസ്ഥിതി മന്ത്രിയായി ചുമതലയേൽക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചു. നിലവിൽ ഹണ്ടർ ചീഫ് ഗവൺമെൻ്റ് വിപ്പും ജല വിഭവ അസോസിയേറ്റ് മന്ത്രിയുമാണ്. മുമ്പ് റെഡ് ടേപ്പ് റിഡക്ഷൻ അസോസിയേറ്റ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. സൈപ്രസ്-മെഡിസിൻ ഹാറ്റ് റൈഡിങ് എംഎൽഎയായ ജസ്റ്റിൻ റൈറ്റ് ചീഫ് ഗവൺമെൻ്റ് വിപ്പായി ചുമതലയേൽക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!