എഡ്മിന്റൻ : എഡ്മിന്റനിലെ മലയാളി കൂട്ടായ്മയായ പെരിയാർതീരം പത്താം വാർഷികം ആഘോഷിക്കുന്നു. ജനുവരി മൂന്നിന് എഡ്മിന്റനിലെ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും ഒരുക്കിയിട്ടുണ്ട്. ദശാബ്ദവാർഷികതോടനുബന്ധിച്ചു അംഗങ്ങളുടെ കുടുംബഫോട്ടോയും, ഇതുവരെയുള്ള പ്രവർത്തങ്ങളുടെ വിവരണങ്ങളും, ഫോട്ടോകളും അടങ്ങിയ സ്മരണിക വാർഷിക പരിപാടിയിൽ പ്രസിദ്ധീകരിക്കും. അങ്കമാലി-കാലടി ഭാഗത്ത് നിന്നും എഡ്മിന്റനിൽ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയാണ് പെരിയാർതീരം.

പത്താം വാർഷികത്തോടനുബന്ധിച്ച് മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ ഒരു വീട് നിർമ്മിച്ച് നൽകിയതായി പെരിയാർതീരം പ്രസിഡൻ്റ് ജോസ് തോമസ് അറിയിച്ചു. 2025 നവംബർ 30-നു പുതിയ വീടിന്റെ താക്കോൽ കുടുംബത്തിന് നൽകി. പ്രസിഡൻ്റ് ജോസ് തോമസ് പത്താം വാർഷിക ആഘോഷ കമ്മിറ്റി ചെയർമാൻ സുനിൽ തെക്കേക്കര എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ നടത്തുന്നു.
