Wednesday, December 31, 2025

സ്‌കേറ്റിങ് പ്രേമികൾക്ക് സ്വാഗതം: റീഡോ കനാൽ സ്കേറ്റ്‌വേ തുറന്നു

ഓട്ടവ : സ്‌കേറ്റിങ് പ്രേമികൾക്കൊരു സന്തോഷവാർത്ത. ലോകത്തിലെ ഏറ്റവും വലിയ സ്‌കേറ്റിങ് റിങ്ക് റീഡോ കനാൽ സ്കേറ്റ്‌വേയിലെ സ്കേറ്റിങിന്‍റെ 56-ാം സീസണിന് പച്ചക്കൊടി. സോമർസെറ്റ് സ്ട്രീറ്റിനും ബാങ്ക് സ്ട്രീറ്റ് ബ്രിഡ്ജിനും ഇടയിലുള്ള സ്കേറ്റ്‌വേയുടെ 3.4 കിലോമീറ്റർ ഭാഗം ബുധനാഴ്ച രാവിലെ 8 മണിക്ക് നാഷണൽ ക്യാപിറ്റൽ കമ്മീഷൻ തുറന്നു. ഏഴു വർഷത്തിന് ശേഷം ഇതാദ്യമായാണ് റീഡോ കനാൽ സ്കേറ്റ്‌വേ ഡിസംബറിൽ തുറക്കുന്നത്. അതേസമയം ഈ സീസണിൽ, പാറ്റേഴ്‌സൺ ക്രീക്ക് പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, പാറ്റേഴ്‌സൺ ക്രീക്ക് സ്‌കേറ്റിങ് ഏരിയ അടച്ചിടുമെന്ന് നാഷണൽ ക്യാപിറ്റൽ കമ്മീഷൻ അറിയിച്ചു.

ഡിസംബറിൽ റീഡോ കനാൽ സ്കേറ്റ്‌വേ അവസാനമായി തുറന്നത് 2018 ഡിസംബർ 30-നാണ്. 2004 ഡിസംബർ 28-നും 1997 ഡിസംബർ 21-നും സ്കേറ്റ്‌വേ തുറന്നിരുന്നു. കഴിഞ്ഞ ശൈത്യകാലത്ത്, ജനുവരി 11-ന് റീഡോ കനാൽ സ്കേറ്റ്‌വേ തുറന്നു. മാർച്ച് 10-ന് 52 ​​ദിവസത്തെ സ്കേറ്റിങിന് ശേഷം സീസൺ അവസാനിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!