ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകളിൽ മഞ്ഞുവീഴ്ചയോടെയായിരിക്കും പുതുവർഷം ആരംഭിക്കുക. ശക്തമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാൽ മൂന്ന് മാരിടൈംസ് പ്രവിശ്യകളുടെയും ചില ഭാഗങ്ങളിൽ എൻവയൺമെൻ്റ് കാനഡ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

നോവസ്കോഷ
ന്യൂനമർദ്ദത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ച മുതൽ വെള്ളിയാഴ്ച പുലർച്ച വരെ നോവസ്കോഷയുടെ വടക്കൻ പ്രദേശങ്ങളിൽ 10 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുതുവത്സര ദിനത്തിൽ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഫെറി, വിമാന സർവീസുകൾ റദ്ദാക്കുകയോ, കാലതാമസം നേരിടുകയോ ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിലെ പ്രിൻസ്, ക്വീൻസ് കൗണ്ടികളിൽ വ്യാഴാഴ്ച വൈകുന്നേരം വരെ 10 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. പ്രവിശ്യയുടെ മധ്യ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്,” കാലാവസ്ഥാ ഏജൻസി പറഞ്ഞു.

ന്യൂബ്രൺസ്വിക്
വടക്കുപടിഞ്ഞാറൻ കൗണ്ടികൾ ഒഴികെയുള്ള ന്യൂബ്രൺസ്വിക്കിന്‍റെ എല്ലാ ഭാഗങ്ങളിലും പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മുതൽ വെള്ളിയാഴ്ച രാവിലെ വരെ പ്രവിശ്യയുടെ മിക്ക ഭാഗങ്ങളിലും 15 മുതൽ 30 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു.
