മിസ്സിസാഗ : നഗരത്തിൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ ഇന്ന് മുതൽ മിവേ ബസുകളിൽ യാത്ര ചെയ്യാൻ കൂടുതൽ പണം നൽകേണ്ടിവരും. പുതുവത്സര ദിനം മുതൽ, പുതുക്കിയ ബസ് ചാർജ് വർധന പ്രാബല്യത്തിൽ വന്നതായി മിസ്സിസാഗ സിറ്റി അറിയിച്ചു. കഴിഞ്ഞ ബജറ്റ് ചർച്ചകൾക്കിടെ നഗര കൗൺസിലർമാർ അംഗീകരിച്ച, പുതുക്കിയ ട്രാൻസിറ്റ് ഫീസ് – പുതിയ 4.50 ഡോളർ ക്യാഷ് ഫെയർ ഉൾപ്പെടെ – ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ജൂലൈ മുതൽ, 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്ക് മിവേ ബസുകളിൽ സൗജന്യ യാത്ര ഒരുക്കിയിട്ടുണ്ട്. അവർ പ്രെസ്റ്റോ പാസുകൾ ഉപയോഗിക്കുന്നിടത്തോളം കാലം ഈ സൗജന്യയാത്ര തുടരും. കൂടാതെ കുട്ടികൾക്കുള്ള സൗജന്യ യാത്രയിലും മാറ്റമില്ല.

മിവേ യാത്രക്കാർക്കുള്ള നിരക്കുകൾ :
- മുതിർന്നവർക്കുള്ള പ്രെസ്റ്റോ നിരക്ക്, 3.40 ഡോളറിൽ നിന്നും 3.50 ഡോളർ ആയി
- യുവാക്കൾക്ക് പ്രെസ്റ്റോ നിരക്ക്, 2.65 ഡോളറിൽ നിന്നും 2.90 ഡോളർ ആയി
- മുതിർന്നവർക്കുള്ള പ്രതിമാസ പ്രെസ്റ്റോ പാസ് നിരക്ക് 141 ഡോളറിൽ നിന്നും 145 ഡോളർ ആയി
ഡിസ്‌കൗണ്ട് ട്രാൻസിറ്റ് പ്രോഗ്രാം
- മുതിർന്നവർക്കുള്ള പ്രെസ്റ്റോ പ്രതിമാസ പാസ്, 70.50 ഡോളറിൽ നിന്നും 72.50 ഡോളർ ആയി
- മുതിർന്നവർക്കും യുവാക്കൾക്കും ക്യാഷ് നിരക്ക്, 4.25 ഡോളറിൽ നിന്നും 4.50 ഡോളർ ആയി
- മുതിർന്നവർക്ക് ക്യാഷ് നിരക്ക്, 1 ഡോളർ മുതൽ 4.50 ഡോളർ വരെ
