ഓട്ടവ: ഫർണിച്ചർ ഉൽപ്പന്നങ്ങളുടെ നികുതി വർധിപ്പിക്കുന്നത് താൽക്കാലികമായി നിർത്തി വച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ കാബിനറ്റുകൾക്കും വാനിറ്റികൾക്കും 50% ഫർണിച്ചറുകൾക്ക് 30% നികുതി കൂട്ടാനായിരുന്നു തീരുമാനം. ഈ ആഴ്ച നടപ്പിലാക്കേണ്ടിയിരുന്ന ഈ വർധന മാറ്റിവെച്ചത് കനേഡിയൻ കമ്പനികൾക്ക് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും അനിശ്ചിതത്വം തുടരുന്നു.
നികുതി വർധന താൽക്കാലികമായി നിർത്തിവെച്ചതിനെ കനേഡിയൻ കിച്ചൻ കാബിനറ്റ് അസോസിയേഷൻ അനുകൂലിച്ചു. എന്നാൽ ഒക്ടോബറിൽ ഏർപ്പെടുത്തിയ 25% നികുതി ഇപ്പോഴും തുടരുന്നത് വ്യവസായത്തെ ശക്തമായി ബാധിക്കുന്നുണ്ട്. ഉയർന്ന നികുതി ഭാരം കാരണം പല കമ്പനികളിലും ഇതിനകം തന്നെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയിട്ടുണ്ട്.

ഉൽപ്പന്നങ്ങളുടെ വലിയൊരു ഭാഗം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനികൾ വലിയ പ്രതിസന്ധി നേരിടുന്നതായി ഉടമകൾ വ്യക്തമാക്കി. നികുതി വർധന ഈ ആഴ്ച തന്നെ നടപ്പിലായിരുന്നെങ്കിൽ അത് വലിയൊരു ദുരന്തമാകുമെന്ന് മാനിറ്റോബയിലെ പ്രമുഖ കമ്പനി ഉടമകൾ ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്തെ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും വ്യവസായത്തെ സംരക്ഷിക്കാൻ കൂടുതൽ സഹായം വേണമെന്നാണ് ഇവരുടെ ആവശ്യം.
