കാൽഗറി: നഗരത്തിലെ പ്രധാന ജല വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കാല്‍ഗറി നിവാസികൾ ജലഉപഭോഗം ഗണ്യമായി കുറയ്ക്കണമെന്ന് അധികൃതർ. ബെയർസ്പോ സൗത്ത് ഫീഡർ മെയിൻ കഴിഞ്ഞ ദിവസം പൊട്ടിയതിനെ തുടർന്ന് ഇപ്പോഴും റെഡ് സോണിൽ തന്നെ തുടരുകയാണെന്നും, നിലവിലെ ജല ആവശ്യകത കൂടുതലാണെന്നും കാൽഗറി മേയർ ജെറോമി ഫാർക്കസ് പറഞ്ഞു.

അതേസമയം ജല വിതരണ പൈപ്പ് പൊട്ടിയതിന് ശേഷവും നഗരത്തിലെ ജല ഉപഭോഗത്തിൽ കുറവ് ഉണ്ടായിട്ടില്ലെന്ന് ക്ലൈമറ്റ് ആൻഡ് എൻവയൺമെന്റ് ഡയറക്ടർ നിക്കോൾ ന്യൂട്ടൺ പറയുന്നു. ഇനി വരും ദിവസങ്ങളിൽ കാല്‍ഗറി നിവാസികൾ ദൈനംദിന ജല ഉപഭോഗം 485 ദശലക്ഷം ലിറ്ററിൽ താഴെയായി നിലനിർത്തണമെന്ന് കുടിവെള്ള വിതരണത്തിന്റെ മാനേജർ ക്രിസ് ഹസ്റ്റൺ വ്യക്തമാക്കി. നിലവിൽ ജല വിതരണ പൈപ്പ് പൊട്ടിയതിന്റെ കാരണം വ്യക്തമല്ലെന്ന് ഇൻഫ്രാസ്ട്രക്ചർ സർവീസസ് ജനറൽ മാനേജർ മൈക്കൽ തോംസൺ പറഞ്ഞു.
