ടൊറൻ്റോ : വെള്ളിയാഴ്ച രാത്രി സൗത്ത് പാർക്ക്‌ഡെയ്‌ലിൽ രണ്ട് പേർക്ക് കുത്തേറ്റതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. സ്പെൻസർ അവന്യൂവിനും കിങ് സ്ട്രീറ്റിനും ഇടയിലാണ് സംഭവം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കുത്തേറ്റ നിലയിൽ രണ്ടു പേരെ കണ്ടെത്തി. ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണം ആരംഭിച്ചു.
