Monday, January 5, 2026

കാൽഗറി ഭവന വിപണി പ്രതിസന്ധിയിൽ: വീടുകളുടെ വിൽപ്പനയിൽ 14% ഇടിവ്

കാൽഗറി : ഡിസംബറിൽ നഗരത്തിലെ വീടുകളുടെ വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് 14.2% കുറഞ്ഞതായി കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 1,126 വീടുകളാണ് വിറ്റത്. കൂടാതെ നഗരത്തിലെ വീടുകളുടെ ശരാശരി വിൽപ്പന വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.7% കുറഞ്ഞ് 554,700 ഡോളറിലെത്തിയെന്നും ബോർഡ് അറിയിച്ചു. ഡിസംബറിൽ വിപണിയിൽ 1,219 പുതിയ വീടുകൾ വിൽപ്പനയ്ക്കായി എത്തി. എന്നാൽ, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 1.5% കുറവാണിത്. എന്നാൽ നഗരത്തിലെ ഇൻവെന്‍ററി 28.9% വർധിച്ച് 3,860 വീടുകളായി.

കുടിയേറ്റത്തിലെ കുറവും യുഎസ് താരിഫുകൾ മൂലമുള്ള പ്രതിസന്ധിയും നഗരത്തിലെ ഭവനവിപണിയെ സ്വാധീനിച്ചതായി ബോർഡിന്‍റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ആൻ-മേരി ലൂറി പറയുന്നു. എന്നാൽ, കോണ്ടോമിനിയം, റോ ഹോമുകൾ എന്നിവയുടെ കാര്യത്തിൽ, 2025-ലെ വിതരണ നിലവാരം പ്രതീക്ഷിച്ചതിലും ഉയർന്നതായും അവർ സൂചിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!