Monday, January 5, 2026

EV വിപണിയിൽ ചൈനീസ് വിപ്ലവം: ടെസ്‌ലയെ വീഴ്ത്തി ബിവൈഡി

പി പി ചെറിയാൻ

ന്യൂയോർക് : ആഗോള ഇലക്ട്രിക് വാഹന (EV) വിപണിയിൽ ഇലോൺ മസ്‌കിന്‍റെ ടെസ്‌ലയെ പിന്തള്ളി ചൈനീസ് കരുത്തരായ ബിവൈഡി ഒന്നാം സ്ഥാനം പിടിച്ചെടുത്തു. 2025-ൽ 22.6 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചാണ് ബിവൈഡി ചരിത്രനേട്ടം കൈവരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 28% വളർച്ചയാണ് കമ്പനി നേടിയത്.

വിൽപനയിൽ തുടർച്ചയായ രണ്ടാം വർഷവും ഇടിവ് നേരിട്ട ടെസ്‌ലയ്ക്ക് 16.4 ലക്ഷം വാഹനങ്ങൾ മാത്രമേ കഴിഞ്ഞ വർഷം വിതരണം ചെയ്യാനായുള്ളൂ. സർക്കാർ നൽകിയിരുന്ന നികുതി ഇളവുകൾ നിർത്തലാക്കിയതും കടുത്ത മത്സരവും നേരിട്ടതോടെ ടെസ്‌ലയുടെ വിൽപന 16 ശതമാനത്തോളം കുറഞ്ഞു. ഇതോടെ ഓഹരി വിപണിയിലും ടെസ്‌ലയ്ക്ക് തിരിച്ചടി നേരിട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!