ടൊറൻ്റോ : ഇറാനില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി കാനഡയിലെ വിവിധ സംഘാടനകൾ രംഗത്ത്. ഇന്‍റർനാഷണൽ സോളിഡാരിറ്റി ഫോർ ഫ്രീഡം ഇൻ ഇറാൻ എന്ന പേരിൽ നാളെ (ജനുവരി 4) ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ നാലര വരെ ടൊറൻ്റോയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നു. ഇന്‍റർനാഷണൽ കോഅലിഷൻ എഗൈൻസ്റ്റ് റേസിസം എവെരിവെയർ, TAFSIK ഓർഗനൈസേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം. ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായാണ് ഇവർ രംഗത്ത് എത്തിയിരിക്കുന്നത്.

പണപ്പെരുപ്പവും അഴിമതിയും ആരോപിച്ചാണ് ഇറാനില്‍ പ്രതിഷേധം ആളിപ്പടരുന്നത്. പല നഗരങ്ങളിലും പ്രക്ഷോഭകര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയാണ്. ഇതിനോടകം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നൂറുകണക്കിന് ആളുകളെ തടവിലാക്കുകയും ചെയ്തിട്ടുണ്ട്. 2022-ലെ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ഇത്രയും വലിയ തോതില്‍ ജനങ്ങള്‍ തെരുവിലിറങ്ങുന്നത് ഇറാന്‍ ഭരണകൂടത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
