Monday, January 5, 2026

പുതിയ നിരക്കുമായി ഹാലിഫാക്സ് വാട്ടർ അതോറിറ്റി; പ്രതിഷേധം ശക്തം

ഹാലിഫാക്സ് : വാട്ടർ അതോറിറ്റിയുടെ പുതിയ നിരക്ക് വർധന നിർദ്ദേശത്തിനെതിരെ നോവസ്കോഷയിൽ പ്രതിഷേധം ശക്തം. നേരത്തെ ആവശ്യപ്പെട്ട 35 ശതമാനം വർധന കൺട്രോൾ ബോർഡ് തള്ളിയതിനെത്തുടർന്ന്, നിരക്ക് വർധന 18 ശതമാനമായി കുറച്ചുകൊണ്ട് അതോറിറ്റി പുതിയ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, 2026 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള ചുരുങ്ങിയ കാലയളവിൽ വരുത്തുന്ന ഈ 18 ശതമാനം വർധന സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകുമെന്നും ഇത് ‘റേറ്റ് ഷോക്ക്’ ഉണ്ടാക്കുമെന്നും ഉപഭോക്തൃ സംരക്ഷണ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. പണപ്പെരുപ്പവും അടിസ്ഥാന സൗകര്യ വികസനവുമാണ് നിരക്ക് വർധിപ്പിക്കാൻ കാരണമായി അതോറിറ്റി ചൂണ്ടിക്കാണിക്കുന്നത്.

നിലവിലെ പണപ്പെരുപ്പ നിരക്കിനേക്കാൾ ആറ് മടങ്ങ് കൂടുതലാണ് ഈ വർധനയെന്ന് റെന്റൽ ഹൗസിങ് പ്രൊവൈഡേഴ്‌സ് നോവസ്കോഷ കുറ്റപ്പെടുത്തി. നിരക്ക് വർധന പരമാവധി 10 ശതമാനമായി കുറയ്ക്കണമെന്നും വീട്ടുവാടകയെയും മറ്റ് ജീവിതച്ചെലവുകളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും വിവിധ സംഘടനകൾ ബോർഡിനെ അറിയിച്ചു. ഹാലിഫാക്സ് റീജിനൽ മുനിസിപ്പാലിറ്റിക്ക് നൽകേണ്ട ചില പേയ്‌മെന്റുകളിൽ ഇളവ് നൽകിക്കൊണ്ട് ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും നിർദ്ദേശമുണ്ട്. പുതുവർഷത്തിന്റെ ആദ്യ വാരങ്ങളിൽ തന്നെ റെഗുലേറ്ററി ബോർഡ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!