Monday, January 5, 2026

മദീനയിൽ വാഹനാപകടം; മലപ്പുറത്തെ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

മദീന: മദീനയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 4 മലയാളികൾ മരിച്ചു. മലപ്പുറം വെള്ളില യുകെ പടി സ്വദേശിയും ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ ആദിൽ (13) ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ, എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഇവരുടെ കുട്ടികൾ ചികിത്സയിലാണ്. 7 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനം മദീന–ജിദ്ദ ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിദ്ദയിലെ അസ്കാനിൽ കഴിയുന്ന കുടുംബം മദീനാ സന്ദർശനം കഴിഞ്ഞു മടങ്ങവേ മദീനയിൽ നിന്ന് 100 കിലോമീറ്റർ അകലെ വാദി സഫർ എന്ന സ്ഥലത്തായിരുന്നു അപകടം. ജലീലിന്റെ മക്കളായ ആയിഷ, നൂറ, ഫാത്തിമ എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്.

ഇവർ മദീന കിങ് ഫഹദ്, മദീന ജർമൻ എന്നീ ആശുപത്രികളിലാണുള്ളത്. ജലീലിന്റെ മറ്റു മക്കളായ അദ്നാൻ, ഹന, അൽ അമീൻ എന്നിവർ നാട്ടിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!