Thursday, March 19, 2026

സ്കേറ്റിങ് പ്രേമികളുടെ പറുദീസ റീഡോ കനാൽ സ്കേറ്റ്‌വേ ഇന്ന് തുറക്കും

ഓട്ടവ : ലോകത്തിലെ ഏറ്റവും വലിയ സ്കേറ്റിങ് റിങ്ക് പൂർണ്ണമായി തുറക്കുന്നു. രാജ്യതലസ്ഥാനത്തെ വളരെ ജനപ്രിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ റീഡോ കനാലിലെ 7.8 കിലോമീറ്റർ നീളമുള്ള സ്കേറ്റ്‌വേയുടെ മുഴുവൻ ഭാഗവും ഇന്ന് (ജനുവരി 5 തിങ്കളാഴ്ച) പൂർണ്ണമായി തുറക്കുമെന്ന് നാഷണൽ ക്യാപിറ്റൽ കമ്മീഷൻ (എൻസിസി) അറിയിച്ചു. പ്രകൃതിദത്തമായി ഐസ് നിറഞ്ഞ, ലോകമെങ്ങുമുള്ള സ്കേറ്റിങ് പ്രേമികളുടെ പറുദീസയായ റീഡോ കനാൽ സ്കേറ്റ്‌വേ ഇന്ന് രാവിലെ 8 മണിക്ക് ഐസ് റീഡോയിൽ നിന്ന് കാൾട്ടൺ യൂണിവേഴ്സിറ്റി ലൈബ്രറി വരെ തുറക്കും. 2018-ന് ശേഷം ഡിസംബറിൽ ആദ്യമായി സോമർസെറ്റ് സ്ട്രീറ്റിനും ബാങ്ക് സ്ട്രീറ്റ് പാലത്തിനും ഇടയിലുള്ള 3.4 കിലോമീറ്റർ സ്കേറ്റ്‌വേ ഡിസംബർ 31 ന് പൊതുജനങ്ങൾക്കായി തുറന്നിരുന്നു. തുടർന്ന് സോമർസെറ്റ് സ്ട്രീറ്റ് മുതൽ റീഡോ റെസ്റ്റ് ഏരിയ വരെയുള്ള 800 മീറ്റർ ശനിയാഴ്ചയും തുറന്നു.

അതേസമയം അറ്റകുറ്റപ്പണിക്കളുടെ ഭാഗമായി പാറ്റേഴ്സൺ ക്രീക്ക് പ്രദേശം ഈ സീസണിൽ സ്കേറ്റിങിനായി തുറക്കില്ലെന്ന് എൻസിസി അറിയിച്ചു. സ്കേറ്റ്‌വേയിൽ ഭക്ഷണ പാനീയ വിതരണകേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സ്‌കേറ്റിങ് സീസൺ 2025 ജനുവരി 11 ന് ആരംഭിച്ച് മാർച്ച് 10 ന് അവസാനിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!