Friday, March 20, 2026

GST പേയ്‌മെൻ്റ് വിതരണം ഇന്ന്

ഓട്ടവ : പുതുവർഷത്തിലെ ആദ്യ GST പേയ്‌മെൻ്റ് കാനഡയിലുടനീളം ഇന്ന് (ജനുവരി 5 തിങ്കളാഴ്ച) വിതരണം ചെയ്യും. യോഗ്യരായ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പുതുക്കിയ തുക ലഭിക്കും. മറ്റുള്ളവർക്കുള്ള ചെക്കുകൾ തപാൽ വഴി ലഭിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. നികുതി രഹിത ത്രൈമാസ പേയ്മെൻ്റായ ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി) ക്രെഡിറ്റ്, കുറഞ്ഞ മുതൽ മിതമായ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി നടപ്പിലാക്കിയിട്ടുള്ളതാണ്.

മുൻ നികുതി വർഷത്തെ (2024) അടിസ്ഥാനമാക്കി ജൂലൈ 4 മുതൽ GST പേയ്മെൻ്റ് തുക വർധിപ്പിച്ചിട്ടുണ്ട്. അവിവാഹിതർക്ക് 533 ഡോളർ, വിവാഹിതരായ ദമ്പതികൾക്ക് 698 ഡോളർ, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും184 ഡോളർ എന്നിങ്ങനെയായിരിയ്ക്കും GST/HST ക്രെഡിറ്റ് ലഭിക്കുകയെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. ഏപ്രിൽ 2, ജൂലൈ 3 (2% വർധന പ്രാബല്യത്തിൽ വരും), ഒക്ടോബർ 5, 2027 ജനുവരി 5 എന്നിവയാണ് അടുത്ത GST പേയ്മെൻ്റ് തീയതികൾ. 

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!