ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരം പുരോഗമിക്കുന്നു. മുൻ പ്രീമിയർ റോബ് ലാന്‍റസ്, അഭിഭാഷകനും ബിസിനസ്സുകാരനുമായ മാർക്ക് ലെഡ്‌വെൽ എന്നിവർ മത്സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ഇരുവരെയും സ്ഥാനാർത്ഥികളായി അംഗീകരിച്ചതായി പാർട്ടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഫെബ്രുവരി മുതൽ ഡിസംബർ വരെ റോബ് ലാന്‍റസ് പ്രവിശ്യയുടെ ഇടക്കാല പ്രീമിയർ ആയി സേവനമനുഷ്ഠിച്ചിരുന്നു. തുടർന്ന് പാർട്ടി നേതൃത്വത്തിലേക്ക് മത്സരിക്കുന്നതായി അദ്ദേഹം സ്ഥാനമൊഴിഞ്ഞു.

ഫെബ്രുവരി 7 ന് നടക്കുന്ന പാർട്ടി കൺവെൻഷനിൽ പുതിയ ലീഡറെ പാർട്ടി അംഗങ്ങൾ തിരഞ്ഞെടുക്കും. വോട്ട് ചെയ്യാൻ താല്പര്യമുള്ള പുതിയ പാർട്ടി അംഗങ്ങൾ ജനുവരി 16 ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
