Thursday, January 8, 2026

ലാഭമെടുപ്പില്‍ ആടിയുലഞ്ഞ് ഓഹരി വിപണി; ടാറ്റയുടെ ട്രെന്റിന് കനത്ത തിരിച്ചടി

ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും വ്യാപാര നഷ്ടമെന്ന് റിപ്പോർട്ട്. സെൻസെക്സ് 200 പോയിന്റിലധികം ഇടിഞ്ഞപ്പോൾ, നിഫ്റ്റി 26,250 എന്ന നിർണ്ണായക നിലവാരത്തിന് താഴേക്ക് പോയി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ തീരുവ വർദ്ധിപ്പിക്കുമെന്ന അമേരിക്കൻ ഭീഷണി ഐടി കമ്പനികളെ ബാധിച്ചതും, വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നതും വിപണിയിൽ വലിയ സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട്.

ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയ്ൽ കമ്പനിയായ ട്രെന്റ് (Trent) എട്ടു ശതമാനത്തോളം ഇടിവാണ് നേരിട്ടത്. കമ്പനിയുടെ പുതിയ വരുമാന കണക്കുകൾ നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് ഈ തകർച്ചയ്ക്ക് കാരണം. ട്രെന്റിന് പുറമെ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ തുടങ്ങിയ ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരികളും നഷ്ടം നേരിടുന്നുണ്ട്.

അതേസമയം, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റൽ എന്നിവ വിപണിയിലെ തളർച്ചയ്ക്കിടയിലും നേട്ടമുണ്ടാക്കി. ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞത് ഇന്ത്യൻ രൂപയ്ക്ക് കരുത്തായി. വ്യാപാരത്തിന്റെ തുടക്കത്തിൽ 18 പൈസ മെച്ചപ്പെട്ട രൂപയുടെ മൂല്യം ഡോളറിന് 90.12 എന്ന നിലയിലെത്തി. വിപണിയിലെ ഈ തിരുത്തൽ വരും ദിവസങ്ങളിലും തുടരുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!