മാധ്യമരംഗത്തെ കൗതുകങ്ങളും ഉദ്വേഗം നിറഞ്ഞ സത്യാന്വേഷണങ്ങളുടെ കഥ പറഞ്ഞ് വൻവിജയം സ്വന്തമാക്കിയ ‘റൺ ബേബി റൺ’ പതിമൂന്നുവർഷങ്ങൾക്കു ശേഷം നൂതന ദൃശ്യവിസ്മയങ്ങളോടെ 4k അറ്റ്മോസിൽ റീ റിലീസ് ചെയ്യും. സച്ചിയുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്‌ത് മോഹൻലാൽ, അമലാപോൾ കൂട്ടുകെട്ടിനെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഗ്യാലക്സി ഫിലിംസിൻ്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച ഈ ചിത്രം 4k അറ്റ്മോസിൽ എത്തിക്കുന്നത് റോഷിക എൻ്റെർപ്രൈസസ് ആണ്. ബിജു മേനോൻ വിജയരാഘവൻ, സായ്കുമാർ സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിൻ്റെ ആകർഷണീയത ഏറെ വർദ്ധിപ്പിക്കുന്നു. ആർ.ഡി. രാജശേഖരനാണ് ഛായാഗ്രാഹകൻ.
സംഗീതം: ജെയ്ക്ക് ബിജോയ്സ്, പി.ആർ.ഒ വാഴൂർ ജോസ്.

