Thursday, March 19, 2026

മികച്ച പരിചരണം ഉടൻ: അൽഷിമേഴ്സ്, ഡിമെൻഷ്യ രോഗനിർണ്ണയം ന്യൂബ്രൺസ്വിക്കിൽ ഇനി വേഗത്തിൽ

ഫ്രെഡറിക്ടൺ: അൽഷിമേഴ്സ്, ഡിമെൻഷ്യ രോഗികൾക്ക് മികച്ച ചികിത്സയും പിന്തുണയും ഉറപ്പാക്കുന്നതിനായി ന്യൂബ്രൺസ്വിക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ചു. രോഗ നിർണയത്തിലെ കാലതാമസം ഒഴിവാക്കി രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ ഉടൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മൂന്ന് വർഷത്തെ പദ്ധതിയാണ് ജനുവരി 8-ന് പ്രവിശ്യാ പുറത്തിറക്കിയത്.

രോഗബാധിതരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 1,700-ലധികം ആളുകളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിനായി പ്രാഥമിക ഘട്ടത്തിൽ ഒരു ദശലക്ഷം ഡോളർ അനുവദിച്ചിട്ടുണ്ട്. അൽഷിമേഴ്സ് സൊസൈറ്റി ഓഫ് ന്യൂബ്രൺസ്വിക്കിന്റെ നേതൃത്വത്തിലായിരിക്കും പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുക.രോഗസാധ്യത കുറയ്ക്കൽ, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കൽ, രോഗികൾക്കും പരിചരിക്കുന്നവർക്കും പിന്തുണ നൽകൽ, വിദഗ്ധരായ ആരോഗ്യ പ്രവർത്തകരെ വാർത്തെടുക്കൽ, കൃത്യസമയത്തുള്ള രോഗനിർണ്ണയം എന്നിവയ്ക്കാണ് പദ്ധതി മുൻഗണന നൽകുന്നത്.

നിലവിൽ പ്രവിശ്യയിൽ രോഗനിർണ്ണയത്തിനായി ആറ് മാസം മുതൽ ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ ഇത് ലഘൂകരിക്കാൻ സാധിക്കുമെന്ന് അധികൃതർ കരുതുന്നു.ന്യൂബ്രൺസ്വിക്കിൽ ഏകദേശം 12,000-ത്തോളം പേർ നിലവിൽ അൽഷിമേഴ്സ് അല്ലെങ്കിൽ ഡിമെൻഷ്യ ബാധിതരായി ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!