Tuesday, March 17, 2026

ബി.സി. കൺസർവേറ്റീവ് നേതൃത്വം: എംഎൽഎ ഷെൽഡൺ ക്ലെയർ മത്സരരംഗത്ത്

വൻകൂവർ : ന്യൂ ഡെമോക്രാറ്റുകളുടെയും ബിസി ലിബറലുകളുടെയും നയങ്ങൾക്കെതിരെ ഉറച്ചുനിന്ന് പോരാടാൻ ബി.സി. കൺസർവേറ്റീവ് നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് എംഎൽഎ ഷെൽഡൺ ക്ലെയർ. ലിബറലുകൾ പാർട്ടിയുടെ നിയന്ത്രണം വീണ്ടെടുക്കുന്നത് തടയുകയാണ് തന്‍റെ ലക്ഷ്യമെന്നും പ്രിൻസ് ജോർജ്-നോർത്ത് കരിബൂവിനെ പ്രതിനിധീകരിക്കുന്ന ക്ലെയർ പറയുന്നു. 2010 മുതൽ 2021 വരെയുള്ള നാഷണൽ ഫയർആംസ് അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റെന്ന നിലയിൽ തന്‍റെ അനുഭവ സമ്പത്ത് പാർട്ടിയേയും പ്രവിശ്യയേയും പുതിയ ദിശയിലേക്ക് നയിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് ഓഫ് ന്യൂ കാലിഡോണിയയിലെ മുൻ ഇൻസ്ട്രക്ടർ കൂടിയായ ഷെൽഡൺ ക്ലെയർ, ജനുവരി അവസാനത്തോടെ തന്‍റെ പ്രചാരണം ഔദ്യോഗികമായി ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.

നിലവിൽ സംരംഭകനായ യൂറി ഫുൾമറിനും റോസ്‌ലാൻഡ് കോൺട്രാക്ടർ വാറൻ ഹാമിനും ബി.സി. കൺസർവേറ്റീവ് നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുൻ ഗ്രോസറി എക്സിക്യൂട്ടീവ് ഡാരെൽ ജോൺസും എം‌എൽ‌എമാരായ ഹർമൻ ഭാംഗുവും പീറ്റർ മിലോബറും കഴിഞ്ഞ മാസം രാജിവച്ച ജോൺ റുസ്റ്റാഡിന് പകരക്കാരനാകുന്നത് പരിഗണിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!