ഷാർലെറ്റ്ടൗൺ : ഈ വർഷത്തെ ഇമിഗ്രേഷൻ നറുക്കെടുപ്പ് ഷെഡ്യൂൾ പുറത്തിറക്കി പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ. പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP) 2026-ൽ, 12 ഇൻവിറ്റേഷൻ ടു അപ്ലൈ (ഐടിഎ) നറുക്കെടുപ്പുകൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. മറ്റൊരു പ്രവിശ്യയോ പ്രദേശമോ ഇത്തരമൊരു ഷെഡ്യൂൾ പുറത്തിറക്കാത്തതിനാൽ ഈ ഇമിഗ്രേഷൻ നറുക്കെടുപ്പ് ഷെഡ്യൂൾ പ്രവിശ്യാ നോമിനി ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ സുതാര്യത നൽകുന്നുണ്ട്. പ്രവിശ്യയുടെ ITA ഷെഡ്യൂൾ പ്രകാരം PEI PNP ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം, സാധാരണയായി മാസത്തിന്റെ മധ്യത്തോടെ ഇൻവിറ്റേഷൻ നൽകുമെന്ന് പ്രതീക്ഷിക്കാം.

2026-ലെ ഷെഡ്യൂൾ പ്രകാരം ജനുവരി 15-ന് ആദ്യ ഇമിഗ്രേഷൻ നറുക്കെടുപ്പ് നടക്കും. തുടർന്ന് ഫെബ്രുവരി 19, മാർച്ച് 19, ഏപ്രിൽ 16, മെയ് 21, ജൂൺ 18, ജൂലൈ 16, ഓഗസ്റ്റ് 20, സെപ്റ്റംബർ 17, ഒക്ടോബർ 15, നവംബർ 19, ഡിസംബർ 17 എന്നീ തീയതികളിൽ ആയിരിക്കും നറുക്കെടുപ്പ് നടക്കുക.
