Thursday, March 19, 2026

ശൈത്യം കനക്കുന്നു: മാരിടൈം പ്രവിശ്യകളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ്

ഹാലിഫാക്സ് : മാരിടൈം പ്രവിശ്യകളിൽ ശൈത്യം കനക്കുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെന്റ് കാനഡ. ഞായറാഴ്ച രാവിലെ മുതൽ ന്യൂ ബ്രൺസ്‌വിക്കിൽ 10 മുതൽ 20 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കും തെക്കൻ മേഖലകളിൽ ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ വടക്കുകിഴക്കൻ ന്യൂ ബ്രൺസ്‌വിക്കിൽ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തിങ്കളാഴ്ച രാവിലെ വരെ മോശം കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

പ്രിൻസ് എഡ്വേർഡ് ഐലൻഡിലും നോവസ്കോഷയുടെ വടക്കൻ ഭാഗങ്ങളിലും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഞായറാഴ്ച മഞ്ഞുവീഴ്ചയോടെ ആരംഭിക്കുന്ന കാലാവസ്ഥ വൈകുന്നേരത്തോടെ ആലിപ്പഴമായും പിന്നീട് മഴയായും മാറാൻ സാധ്യതയുണ്ട്. നോവസ്കോഷയുടെ ഭൂരിഭാഗം ഇടങ്ങളിലും നിലവിൽ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും, വടക്കൻ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും തുടർന്ന് മഴയ്ക്കും സാധ്യതയുണ്ടെന്നും ഏജൻസി പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!