ടെക്സസ് : ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ കാണാതായി. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ സ്വദേശി ഹരി കൃഷ്ണ റെഡ്ഡി (21)യെയാണ് കാണാതായത്. ടെക്സസിലെ ഹ്യൂസ്റ്റണിൽ എംഎസ് വിദ്യാർത്ഥിയായ ഹരി കൃഷ്ണ അലാസ്കയിൽ ഒറ്റയ്ക്ക് വിനോദ യാത്ര പോയതായിരുന്നു. തുടർന്ന് വിവരമൊന്നും ലഭിച്ചിട്ടില്ല. ഡിസംബർ 30-നാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. തിരച്ചിൽ തുടരുകയാണ്.

ഡിസംബർ 22ന് ക്രിസ്മസ് അവധിക്ക് ഒറ്റയ്ക്ക് യാത്ര ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഹരിയെ കാണാതായത്. ജനുവരി മൂന്നിനാണ് ഹരിയെ കാണാനില്ലെന്ന് ഔദ്യോഗികമായി റിപ്പോർട്ട് ലഭിച്ചത്. ഡിസംബർ 31ന് ഡെനാലിയിൽ വെച്ചാണ് മൊബൈൽ സിഗ്നൽ അവസാനമായി ലഭിച്ചത്. അലാസ്കയിലെ ഡെനാലിയിൽ ഒരു ഹോട്ടലിൽ ഹരി താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
