Tuesday, March 17, 2026

ഓസ്കർ 2026: പട്ടികയിൽ അഞ്ച് ഇന്ത്യൻ ചിത്രങ്ങൾ

പി പി ചെറിയാൻ

ലൊസാഞ്ചലസ് : 98-ാമത് അക്കാദമി അവാർഡിനുള്ള (ഓസ്കർ) യോഗ്യതാ പട്ടിക പുറത്തുവിട്ടു. മികച്ച ചിത്രത്തിനുള്ള മത്സരവിഭാഗത്തിൽ അഞ്ച് ഇന്ത്യൻ ചിത്രങ്ങൾ ഇടംപിടിച്ചു. ഋഷഭ് ഷെട്ടിയുടെ ‘കാന്താര: എ ലെജൻഡ് ചാപ്റ്റർ 1’, അനുപം ഖേർ സംവിധാനം ചെയ്ത ‘തൻവി ദി ഗ്രേറ്റ്’, അനിമേഷൻ ചിത്രം ‘മഹാവതാര നരസിംഹ’, തമിഴ് ചിത്രം ‘ടൂറിസ്റ്റ് ഫാമിലി’, രാധിക ആപ്‌തെയുടെ ‘സിസ്റ്റർ മിഡ്‌നൈറ്റ്’ എന്നിവയാണ് പട്ടികയിലുള്ളത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പട്ടികയിൽ നീരജ് ഘൈവാൻ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ (Homebound) അവസാന 15 ചിത്രങ്ങളിൽ ഇടംനേടിയിട്ടുണ്ട്.

ഈ പട്ടികയിലുള്ള ചിത്രങ്ങൾ വോട്ടിങ്ങിലൂടെ വേണം നോമിനേഷൻ നേടാൻ. മികച്ച ചിത്രത്തിനുള്ള വിഭാഗത്തിൽ 10 സിനിമകളാകും അവസാനഘട്ടത്തിൽ മത്സരിക്കുക. മാർച്ച് 15-നാണ് ഓസ്കർ പുരസ്കാര ചടങ്ങ് നടക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!