ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്വിക്കിലെ ബ്ലാക്ക് പോയിൻ്റിൽ കാറും ട്രാൻസ്പോർട്ട് ട്രക്കും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിയോടെ റൂട്ട് 11-ലാണ് അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട കാർ ട്രാൻസ്പോർട്ട് ട്രക്കുമായി നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് ആർസിഎംപി പറയുന്നു. കാംബെൽട്ടണിൽ നിന്നുള്ള 25 വയസ്സുള്ള കാർ ഡ്രൈവർ, മോങ്ക്ടൺ സ്വദേശി 27 വയസ്സുള്ള ഒരാൾ, ഡൽഹൗസിയിൽ നിന്നുള്ള 18 വയസ്സുള്ള ഒരാൾ എന്നിവരാണ് മരിച്ചത്. രണ്ട് യാത്രക്കാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ട്രാൻസ്പോർട്ട് ട്രക്കിന്‍റെ ഡ്രൈവറെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റൂട്ട് 11 ഏകദേശം 11 മണിക്കൂർ അടച്ചിട്ടിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
