പി പി ചെറിയാൻ
ഗാർലാൻഡ് (ടെക്സസ്) : വേൾഡ് മലയാളി കൗൺസിൽ (WMC) സണ്ണിവെയ്‌ൽ പ്രൊവിൻസിന്‍റെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഇന്ന് (ജനുവരി 10 ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് ഗാർലാൻഡിലാണ് (3821 Broadway Blvd, Garland, TX 75043) ആഘോഷങ്ങൾ നടക്കുന്നത്.

ചടങ്ങിൽ അംഗങ്ങൾക്ക് മാത്രമാണ് പ്രവേശനം. സംഘടനയുടെ പ്രസിഡൻ്റ് മനു ഡാനി, സെക്രട്ടറി സാജോ തോമസ്, ട്രഷറർ പ്രസാദ് വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. സന്തോഷത്തിന്‍റെയും കൂട്ടായ്മയുടെയും ഈ വിരുന്നിലേക്ക് എല്ലാ പ്രൊവിൻസ് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : മനു ഡാനി (പ്രസിഡൻ്റ്) 310-866-9099, സാജോ തോമസ് (സെക്രട്ടറി) : 972-850-7771, പ്രസാദ് വർഗീസ് (ട്രഷറർ) : 469-493-5050. ഇമെയിൽ : wmctxsunnyvale@gmail.com
