എഡ്മിന്‍റൻ : നഗരത്തിലെ പ്രമുഖ കരാട്ടെ പരിശീലന കേന്ദ്രമായ സിമാ കരാട്ടെ എഡ്മിന്‍റൻ (SIMAA Karate Edmonton) കരാട്ടെ ബെൽറ്റ് ഗ്രേഡിങ് ചടങ്ങ് സംഘടിപ്പിച്ചു. ജനുവരി 10 ശനിയാഴ്ച മിൽ വുഡ്സ് റീക്രിയേഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ മുപ്പതിലധികം കുട്ടികൾ പുതിയ ബെൽറ്റ് നിലവാരത്തിലേക്ക് ഉയർന്നു. എഡ്മിന്‍റനിൽ സിമാ കരാട്ടെ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ബെൽറ്റ് ഗ്രേഡിങ് ചടങ്ങായിരുന്നു ഇത്.

ബെൽറ്റ് സർട്ടിഫിക്കറ്റുകൾ ഫാ. തോമസ് പൂത്തിക്കോട്ട്, ജസ്റ്റിൻ തോമസ് (പട്രോളിങ് ഓഫീസർ, എഡ്മിന്‍റൻ പൊലീസ് സർവീസ്) എന്നിവർ വിതരണം ചെയ്തു. ഹൻഷി ഷാജു പോൾ (ചീഫ് ഇൻസ്ട്രക്ടർ ആൻഡ് എക്സാമിനർ), റെൻഷി ഷീലു ജോസഫ് (ചീഫ് ഇൻസ്ട്രക്ടർ), അബി നെല്ലിക്കൽ, ഇൻസ്ട്രക്ടർ കാനഡ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജിമ്മി എബ്രഹാം, ടോമി പൗലോസ് എന്നിവർ വിശിഷ്ട അതിഥികൾക്ക് ആദരസൂചകമായി സ്നേഹോപഹാരങ്ങൾ കൈമാറി. ജോർജി വർഗീസ് നന്ദി അറിയിച്ചു.

