Wednesday, March 4, 2026

എഡ്മിന്‍റനിൽ റെസിഡൻഷ്യൽ പാർക്കിങ് നിരോധനം പ്രാബല്യത്തിൽ

എഡ്മിന്‍റൻ : നഗരത്തിലും പരിസരപ്രദേശങ്ങളിലും 25 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയതിനുശേഷം, റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ മേഖലകളിൽ സ്നോപ്ളൗകൾ എത്തുന്നു. മഞ്ഞ് നീക്കം ചെയ്യാൻ സിറ്റി ജീവനക്കാർ പ്രവർത്തിക്കുന്നതിനാൽ റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയ പാർക്കിങ് നിരോധനം ഇന്ന് രാവിലെ ഏഴു മുതൽ പ്രാബല്യത്തിൽ വന്നതായി സിറ്റി അധികൃതർ അറിയിച്ചു.

പാർക്കിങ് നിരോധന സമയത്ത് റെസിഡൻഷ്യൽ ഏരിയകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹന ഉടമകളിൽ നിന്നും പിഴ ഈടാക്കുകയോ വാഹനം പിടിച്ചെടുക്കുകയോ ചെയ്യും. ഡിസംബർ 17 നും ഡിസംബർ 22 നും ഇടയിൽ, ഒന്നാം ഘട്ട പാർക്കിങ് നിരോധന സമയത്ത് 113 വാഹനങ്ങൾക്ക് പിഴ ഈടാക്കുകയും 12 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഡിസംബർ 28 മുതൽ പുതുവത്സരാഘോഷം വരെയുള്ള രണ്ടാമത്തെ പാർക്കിങ് നിരോധനത്തിൽ 132 വാഹനങ്ങൾക്ക് പിഴ നൽകുകയും 21 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

പാർക്കിങ് നിരോധന സമയത്ത് തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ജനങ്ങൾ ഡ്രൈവ്‌വേകൾ, ഇടവഴികൾ, ഗാരേജുകൾ അല്ലെങ്കിൽ ഒന്നാം ഘട്ട നിരോധന സമയത്ത് വൃത്തിയാക്കിയ ഏതെങ്കിലും റോഡുകൾ പോലുള്ള ഇതര പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തണമെന്ന് സിറ്റി അധികൃതർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!