Tuesday, March 3, 2026

തീരസംരക്ഷണവും പൈപ്പ്‌ലൈനും ചർച്ചയാകും; കാർണി – ഫസ്റ്റ് നേഷൻസ് നിർണ്ണായക കൂടിക്കാഴ്ച ഇന്ന്

വൻകൂവർ: പ്രധാന പദ്ധതികളെക്കുറിച്ചും സമുദ്ര സംരക്ഷണത്തെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് ബ്രിട്ടിഷ് കൊളംബിയയിലെ പ്രിൻസ് റൂപർട്ടിൽ കോസ്റ്റൽ ഫസ്റ്റ് നേഷൻസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്‌സൺ, ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ മന്ത്രി ഗ്രിഗർ റോബർട്ട്സൺ എന്നിവരടങ്ങുന്ന മന്ത്രിമാരുടെ സംഘവും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ബിസി തീരപ്രദേശത്തെയും ഗ്രേറ്റ് ബെയർ വനമേഖലയെയും സംരക്ഷിക്കുന്നതിനും ജല-വിഭവ മാനേജ്‌മെന്റിൽ തദ്ദേശീയരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഒൻപത് ഫസ്റ്റ് നേഷൻസിനെ പ്രതിനിധീകരിക്കുന്നതാണ് കോസ്റ്റൽ ഫസ്റ്റ് നേഷൻസ്.

ഫെഡറൽ ഗവൺമെന്റും ഈ സംഘടനയും തമ്മിലുള്ള ബന്ധത്തിന് 2025 ൽ വലിയ വിള്ളൽ സംഭവിച്ചിരുന്നു. ബിസി തീരത്തേക്ക് പൈപ്പ് ലൈൻ നിർമ്മിക്കുന്നതിന് ആൽബർട്ടയുമായി കരാർ ഒപ്പിടുന്നതിന് മുൻപ് ഫസ്റ്റ് നേഷൻസുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകാതിരുന്നതാണ് ഇതിന് കാരണം. ഇതിനിടെ, അംഗങ്ങളുമായി സൂം (Zoom) വഴി കൂടിക്കാഴ്ച നടത്താമായിരുന്നു എന്ന മന്ത്രി ടിം ഹോഡ്‌സന്റെ പരിഹാസം വലിയ വിവാദമാവുകയും പിന്നീട് അദ്ദേഹത്തിന് മാപ്പ് പറയേണ്ടി വരികയും ചെയ്തിരുന്നു.

പൈപ്പ് ലൈൻ നിർമ്മാണത്തിനോ ഓയിൽ ടാങ്കർ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനോ തങ്ങളുടെ അംഗങ്ങൾക്കിടയിൽ യാതൊരു പിന്തുണയുമില്ലെന്ന് കോസ്റ്റൽ ഫസ്റ്റ് നേഷൻസ് പ്രസിഡന്റ് മർലിൻ സ്ലെറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രൊജക്റ്റ് അജണ്ടകളും സമുദ്ര സംരക്ഷണവും ചർച്ച ചെയ്യുന്ന ഇന്നത്തെ കൂടിക്കാഴ്ച ഏറെ നിർണ്ണായകമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!