മൺട്രിയോൾ : നഗരത്തിലും പരിസര പ്രദേശങ്ങളിലും നാളെ രാവിലെ മുതൽ ശക്തമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 6 മണിയോടെ കനത്ത മഞ്ഞുവീഴ്ച ആരംഭിക്കും. ബുധനാഴ്ച വൈകുന്നേരം തുടങ്ങുന്ന മഞ്ഞുമഴ അർദ്ധരാത്രിയോടെ മഞ്ഞുവീഴ്ചയായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

മൺട്രിയോൾ ഉൾപ്പെടെ സോറൽ-ട്രേസി മുതൽ ഓട്ടവ വരെയുള്ള പ്രദേശത്ത് 10 മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ചില സമയങ്ങളിൽ ദൃശ്യപരത കുറവായിരിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. ശക്തമായ മഞ്ഞുവീഴ്ചയും ദൃശ്യപരത കുറയുന്നതും ഗതാഗതക്കുരുക്കിന് കാരണമായേക്കും.
