Sunday, March 15, 2026

കാനഡയിൽ പ്രീമിയർമാർക്കിടയിൽ ‘വിസ്കി തർക്കം’; ബഹിഷ്കരണ നീക്കത്തിനെതിരെ വാബ് കിന്യൂ

ഓട്ടവ: ഒന്റാരിയോയിൽ ക്രൗൺ റോയൽ വിസ്കി ബഹിഷ്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിനോട് ആവശ്യപ്പെട്ടു. മാനിറ്റോബയിലെ ഗിംലിയിലുള്ള ക്രൗൺ റോയൽ പ്ലാന്റിന് മുന്നിൽ വെച്ചാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. മാതൃകമ്പനിയായ ഡിയാജിയോ ഒന്റാരിയോയിലെ ബോട്ട്‌ലിങ് പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചതിനെത്തുടർന്നാണ് പ്രതികാര നടപടിയെന്നോണം അടുത്ത മാസം മുതൽ ഒന്റാരിയോയിലെ മദ്യശാലകളിൽ നിന്ന് ക്രൗൺ റോയൽ നീക്കം ചെയ്യുമെന്ന് ഡഗ് ഫോർഡ് പ്രഖ്യാപിച്ചത്.

സംസ്ഥാനങ്ങൾ തമ്മിലുള്ള ഐക്യത്തെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നും തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന സമീപനങ്ങൾ ഒഴിവാക്കണമെന്നും കിന്യൂ പറഞ്ഞു. ഒന്റാരിയോയിലെ പ്ലാന്റ് അടച്ചുപൂട്ടുന്നത് ഏകദേശം 200 തൊഴിലവസരങ്ങളെ ബാധിക്കുമെങ്കിലും ഇതിന് പകരമായി മാനിറ്റോബയിൽ ഒന്റാരിയോ മദ്യം നിരോധിക്കാൻ തയ്യാറല്ലെന്ന് കിന്യൂ വ്യക്തമാക്കി. കാനഡയിലെ പ്രീമിയർമാർക്കിടയിൽ ഭിന്നത ഉണ്ടാകുന്നത് ശരിയല്ലെന്നും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എന്നാൽ തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് ഡഗ് ഫോർഡ് വ്യക്തമാക്കി. കിന്യൂ തന്റെ സംസ്ഥാനത്തെ ജോലികൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ താൻ ഒന്റാരിയോയിലെ താൽപ്പര്യങ്ങളാണ് നോക്കുന്നതെന്നും ഫോർഡ് കൂട്ടിച്ചേർത്തു. അതേസമയം, ഗിംലിയിലെ പ്ലാന്റ് ദീർഘകാലം അവിടെത്തന്നെ നിലനിർത്തുന്നതിനായി ഡിയാജിയോയുമായി ചേർന്ന് പുതിയ ക്ലീൻ എനർജി പദ്ധതി കിന്യൂ പ്രഖ്യാപിച്ചു. പ്രകൃതിവാതക ബോയിലറുകൾക്ക് പകരം ഇലക്ട്രിക് സംവിധാനങ്ങൾ പ്ലാന്റിൽ നടപ്പിലാക്കാൻ മാനിറ്റോബ ഹൈഡ്രോ പുതിയ ട്രാൻസ്മിഷൻ ലൈൻ നിർമ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!