Wednesday, March 4, 2026

അവി ലൂയിസിന് പിന്തുണയുമായി ലിയ ഗസാൻ എംപി; എൻ.ഡി.പി നേതൃമാറ്റത്തിൽ നിർണ്ണായക നീക്കം

വിനിപെഗ്‌: എൻ.ഡി.പി നേതൃസ്ഥാനത്തേക്കുള്ള പോരാട്ടം കടുക്കുന്നതിനിടെ പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ അവി ലൂയിസിനെ പിന്തുണച്ചുകൊണ്ട് മാനിറ്റോബ എം.പി ലിയ ഗസാൻ രംഗത്ത്‌. ഇതോടെ, നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയെ പരസ്യമായി പിന്തുണയ്ക്കുന്ന ആദ്യത്തെ സിറ്റിംഗ് എം.പിയായി ലിയ ഗസാൻ മാറി. പാർട്ടിയെ അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുക്കാനും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാനും അവി ലൂയിസിന് കഴിയുമെന്ന് വിശ്വസിക്കുന്നതായി ഇതുമായി ബന്ധപ്പെട്ട വീഡിയോയിൽ ഗസാൻ വ്യക്തമാക്കി. ജീവിതച്ചെലവ് വർദ്ധനവ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രതിസന്ധികൾക്ക് വ്യക്തമായ പരിഹാരം കാണാൻ അദ്ദേഹത്തിന് സാധിക്കുമെന്നും അവർ പറഞ്ഞു. പാർട്ടിയെ വിട്ടുപോയ പ്രോഗ്രസീവ് ചിന്താഗതിക്കാരെ തിരികെ കൊണ്ടുവരാനും സംഘടനയെ ഒന്നിപ്പിക്കാനും അവി ലൂയിസിന്റെ നേതൃത്വം ഗുണകരമാകുമെന്നും ഗസാൻ പറയുന്നു.

എൻ.ഡി.പി നേതൃത്വത്തിലേക്കുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ ജനുവരി 28-നകം പാർട്ടിയിൽ അംഗത്വമെടുക്കേണ്ടതുണ്ട്. ആൽബർട്ടയിൽ നിന്നുള്ള എം.പി ഹീതർ മക്ഫേഴ്സൺ, യൂണിയൻ നേതാവ് റോബ് ആഷ്ടൺ എന്നിവരും മത്സരരംഗത്തുണ്ട്. ഫെബ്രുവരി 19-ന് ബി.സിയിൽ വച്ച് സ്ഥാനാർത്ഥികൾ തമ്മിലുള്ള സംവാദം നടക്കും. മാർച്ചിൽ നടക്കുന്ന കൺവെൻഷനിലാകും പുതിയ നേതാവിനെ പ്രഖ്യാപിക്കുക. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡേവിഡ് സുസുക്കിയും കഴിഞ്ഞ ദിവസം അവി ലൂയിസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എൻ.ഡി.പിയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന സമയത്താണ് ഈ നിർണ്ണായക നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!