ഓട്ടവ : ‘രാസ അപകട’ സാധ്യത കാരണം കാനഡയിൽ ലേക് ഓഫ് ദി വുഡ്സ് സൺറൈസ് സോപ്പ് കമ്പനിയുടെ ഷേഡ്സ് ഓഫ് ഗ്രേ ബാർസ് ഓഫ് സോപ്പ് തിരിച്ചുവിളിച്ചു. നിരോധിത കോസ്‌മെറ്റിക് ചേരുവയായ മീഥൈൽ യൂജെനോൾ ഉയർന്ന അളവിൽ ഷേഡ്സ് ഓഫ് ഗ്രേ ബാർസ് ഓഫ് സോപ്പിൽ അടങ്ങിയിട്ടുണ്ടെന്ന് ഹെൽത്ത് കാനഡ പറയുന്നു. 16 ഗ്രാം, 67 ഗ്രാം, 135 ഗ്രാം വലുപ്പത്തിലുള്ള ഈ സോപ്പ് കാനഡയിലുടനീളം 2019 ജനുവരി മുതൽ ഈ വർഷം ജനുവരി വരെ ഏകദേശം 400 യൂണിറ്റുകൾ വിറ്റതായി കമ്പനി പറഞ്ഞു.

ഉപഭോക്താക്കൾ ഈ സോപ്പ് ബാറുകൾ ഉപയോഗിക്കരുതെന്നും അവ ഉപേക്ഷിക്കണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. പകരം സോപ്പ് ലഭിക്കുന്നതിന് ലേക്ക് ഓഫ് ദി വുഡ്സ് സൺറൈസ് സോപ്പ് കമ്പനിയുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് കാനഡ പറഞ്ഞു. lakeofthewoodssoap@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 1-807-464-0234 എന്ന നമ്പറിലോ കമ്പനിയുമായി ബന്ധപ്പെടാം.
