വൈറ്റ് ഹോഴ്സ് : യൂകോൺ ടെറിട്ടറിയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കൊരു സന്തോഷവാർത്ത. ‘യൂകോൺ നോമിനി പ്രോഗ്രാം’ (YNP) 2026-ലെ അപേക്ഷകൾ ഉടൻ സ്വീകരിക്കുമെന്ന് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ജനുവരി 19 മുതലാണ് ആദ്യഘട്ട അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുക. ഈ വർഷം ആകെ 282 പേർക്കാണ് നോമിനേഷൻ നൽകാൻ ഫെഡറൽ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

ബ്രിട്ടിഷ് കൊളംബിയയ്ക്കും സസ്കാച്വാനും ശേഷം ഈ വർഷത്തെ നോമിനേഷൻ അലോക്കേഷൻ പുറത്തിറക്കുന്ന മൂന്നാമത്തെ കനേഡിയൻ പ്രവിശ്യയാണ് യൂകോൺ. ജനുവരി 19 മുതൽ ജനുവരി 30 വരെ, ജൂലൈ 6 മുതൽ ജൂലൈ 17 വരെ എന്നിങ്ങനെ രണ്ടു ഇൻടേക്ക് കാലയളവുകളാണ് ഈ വർഷം ഉണ്ടായിരിക്കുക. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കാണ് ഇത്തവണ യൂകോൺ മുൻഗണന നൽകുക. കൂടാതെ, യൂകോണിൽ ഒരു വർഷമെങ്കിലും ജോലി ചെയ്തവർ, യൂകോൺ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയവർ, ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർ (Francophones) എന്നിവർക്കും മുൻഗണന ലഭിക്കും. ഗ്രാമീണ മേഖലകളിലെ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി അവിടുത്തെ തൊഴിലുടമകൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
