Tuesday, March 17, 2026

ശക്തമായ കാറ്റ്: മധ്യ, വടക്കൻ ആൽബർട്ടയിൽ വൈദ്യുത തടസ്സം

എഡ്മിന്‍റൻ : ശക്തമായ കാറ്റിനെ തുടർന്ന് മധ്യ, വടക്കൻ ആൽബർട്ടയിലുടനീളം ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുത തടസ്സപ്പെട്ടു. വ്യാഴാഴ്ച രാത്രി ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശിയിരുന്നു. പ്രവിശ്യയുടെ വടക്കൻ മേഖലയിൽ ഏകദേശം 1,500 ഉപയോക്താക്കൾ വൈദ്യുത തടസ്സം നേരിടുന്നുണ്ട്. അതേസമയം എഡ്മിന്‍റനിലും കാൽഗറിയിലും തടസ്സങ്ങൾ ബാധിച്ചിട്ടില്ല.

ശക്തമായ കാറ്റിൽ വൈദ്യുത പോസ്റ്റുകൾ തകർന്നു വീണിട്ടുണ്ട്. കൂടാതെ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകളിൽ വീഴുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫോർട്ടിസ് ആൽബർട്ട അറിയിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാരും കരാറുകാരും പ്രവർത്തിക്കുന്നുണ്ട്. പൊട്ടിവീണ വൈദ്യുതി ലൈനുകളിൽ നിന്നും ജനങ്ങൾ 10 മീറ്റർ അകലം പാലിക്കണമെന്ന് ഫോർട്ടിസ് ആൽബർട്ട നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!