പി പി ചെറിയാൻ
ഇല്ലിനോയ് : ഇല്ലിനോയ് സുപ്രീം കോടതിയിലെ ആദ്യ ഇന്തോ-അമേരിക്കൻ ജസ്റ്റിസായി സഞ്ജയ് ടി. ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജൻ കൂടിയാണ് അദ്ദേഹം. ജസ്റ്റിസ് മേരി ജെയ്ൻ തീസിന്‍റെ വിരമിക്കലിനെത്തുടർന്നാണ് ഈ ചരിത്ര നിയമനം. 23 വർഷത്തെ നീണ്ട ജുഡീഷ്യൽ പരിചയമുള്ള സഞ്ജയ് ട്രയൽ കോടതി, അപ്പീൽ കോടതി തുടങ്ങി ഇല്ലിനോയ് നീതിന്യായ വ്യവസ്ഥയുടെ എല്ലാ തലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്‍റെ കാലാവധി 2028 ഡിസംബർ 4 വരെയായിരിക്കും. തുടർന്നും പദവിയിൽ തുടരുന്നതിന് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.

നിലവിൽ അദ്ദേഹം ഇല്ലിനോയ് അപ്പീൽ കോടതിയിൽ ജസ്റ്റിസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2004 മുതൽ ലൊയോള യൂണിവേഴ്സിറ്റി ഷിക്കാഗോ സ്കൂൾ ഓഫ് ലോയിൽ അധ്യാപകനായും അദ്ദേഹം പ്രവർത്തിക്കുന്നു. കൂടാതെ ഏഷ്യൻ അമേരിക്കൻ ജഡ്ജസ് അസോസിയേഷൻ ഓഫ് ഇല്ലിനോയ് പ്രസിഡൻ്റ് കൂടിയാണ്.
