Thursday, March 19, 2026

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് -തരുൺ മൂർത്തി- മോഹൻലാൽ ചിത്രം

മെഗാ ഹിറ്റായ ‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുളള ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്. പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജയോടെയാണ്‌ ചിത്രത്തിൻ്റെ തുടക്കം കുറിച്ചത്‌. തരുൺ മൂർത്തിയുടെ എല്ലാ ചിത്രങ്ങൾക്കും തുടക്കമിട്ടത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങളാണ് മുൻ ചിത്രങ്ങൾ.
തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ മാത്രം പങ്കെടുത്തു.

ഒരു വലിയ ഇടവേളക്കുശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. മീരാജാസ്മിനാണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം: ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിങ്: വിവേക് ഹർഷൻ, ശബ്ദസംവിധാനം: വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം: മഷർ ഹംസ, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, കോ ഡയറക്ഷൻ: ബിനു പപ്പു, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, ജനുവരി 23 ന്‌ തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്‌ചേഴ്‌സ് പ്രദർശനത്തിനെത്തിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!