വൻകൂവർ : തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേശിക സമ്പദ്‌വ്യവസ്ഥ വളർത്താനും കഴിയുന്ന ബിസിനസ്സ് ഉടമകളെ ആകർഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബ്രിട്ടിഷ് കൊളംബിയ സർക്കാർ ഈ വർഷത്തെ ആദ്യത്തെ പ്രവിശ്യാ നറുക്കെടുപ്പ് നടത്തി. പ്രവിശ്യയിൽ ബിസിനസ് ആരംഭിക്കാനും സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന സംരംഭകർക്കായി ഓൻ്റർപ്രണർ ഇമിഗ്രേഷൻ പ്രോഗ്രാമിന് കീഴിൽ നടത്തിയ നറുക്കെടുപ്പിൽ ആകെ ഏഴ് പേർക്ക് ഇൻവിറ്റേഷൻ നൽകി. കുറഞ്ഞത് 115 സ്കോർ ഉള്ളവരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

കഴിഞ്ഞ വർഷം വിവിധ വിഭാഗങ്ങളിലായി ആകെ 1,110 പേർക്ക് ബ്രിട്ടിഷ് കൊളംബിയ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഇതിൽ 132 എണ്ണം സംരംഭകർക്ക് മാത്രമുള്ളതായിരുന്നു . വിദേശ നിക്ഷേപകരെയും മികച്ച ബിസിനസ് ആശയങ്ങളുള്ളവരെയും ആകർഷിക്കുന്നതിലൂടെ സാമ്പത്തിക വളർച്ച ഉറപ്പാക്കുകയാണ് പ്രവിശ്യയുടെ ലക്ഷ്യം.
