Wednesday, March 4, 2026

ബെയർസ്പോ ഫീഡർ മെയിൻ പുനഃസ്ഥാപിച്ചു; കാൽഗറിയിലെ ജലനിയന്ത്രണങ്ങൾ നീക്കി

കാൽഗറി: ബെയർസ്പോ ഫീഡർ മെയിൻ പൈപ്പ് ലൈൻ വീണ്ടും പ്രവർത്തനക്ഷമമായതോടെ കാൽഗറിയിൽ ഏർപ്പെടുത്തിയിരുന്ന ജലനിയന്ത്രണങ്ങൾ സിറ്റി പിൻവലിച്ചു. പുതുവത്സരത്തിന് തൊട്ടുമുമ്പ് പൈപ്പ് ലൈനിലുണ്ടായ തകരാറിനെത്തുടർന്ന് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയും ഇതോടെ അവസാനിച്ചതായി കാൽഗറി എമർജൻസി മാനേജ്‌മെന്റ് ഏജൻസി ചീഫ് സ്യൂ ഹെൻറി അറിയിച്ചു. നിലവിൽ ജലവിതരണ സംവിധാനം സുസ്ഥിരമാണെന്നും മുനിസിപ്പൽ എമർജൻസി പ്ലാൻ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എങ്കിലും നഗരത്തിലെ ജലപ്രതിസന്ധിക്ക് ശാശ്വത പരിഹാരമായിട്ടില്ലെന്ന് മേയർ ജെറോമി ഫർകാസ് മുന്നറിയിപ്പ് നൽകി. നിലവിലെ അറ്റകുറ്റപ്പണികൾ താൽക്കാലിക ആശ്വാസം മാത്രമാണെന്നും പൈപ്പ് ലൈൻ ഏതുനിമിഷവും വീണ്ടും തകരാൻ സാധ്യതയുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന വസന്തകാലത്ത് കൂടുതൽ അറ്റകുറ്റപ്പണികൾക്കായി വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെങ്കിലും, പ്രശ്നത്തിന് പരിഹാരമായി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള കരാർ ഇതിനോടകം നൽകിക്കഴിഞ്ഞതായി ഇൻഫ്രാസ്ട്രക്ചർ ജനറൽ മാനേജർ മൈക്കൽ തോംസൺ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!