ഓട്ടവ : നിരോധിത തോക്കുകൾ ഉടമകളിൽ നിന്ന് തിരികെ വാങ്ങുന്ന ഫെഡറൽ ഗൺ ബൈ ബാക്ക് പദ്ധതി ജനുവരി 19 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരി അറിയിച്ചു. ഉടമകൾക്ക് മാർച്ച് 31 വരെ തോക്കുകൾ തിരികെ നൽകാം. 2020 മെയ് മുതൽ, ഏകദേശം 2,500 തരം തോക്കുകൾ ഫെഡറൽ സർക്കാർ നിരോധിച്ചിട്ടുണ്ട്. ‘അസാൾട്ട് സ്റ്റൈൽ’ തോക്കുകൾ ഉടമകളിൽ നിന്ന് ശേഖരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തോക്കുകൾ കൈമാറുന്ന ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഏകദേശം 70 കോടി ഡോളറിലധികം സർക്കാർ വകയിരുത്തിയിട്ടുണ്ട്. ആദ്യം തോക്കുകൾ സമർപ്പിക്കുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം നൽകുന്നത്. ഉടമകൾക്ക് അവരുടെ തോക്കുകൾ RCMP, ലോക്കൽ പൊലീസ്, അല്ലെങ്കിൽ മൊബൈൽ കളക്ഷൻ യൂണിറ്റിന് കൈമാറാം.
