വിനിപെഗ് : പ്രവിശ്യയിലെ തൊഴിൽ വിപണിയിലെ ഒഴിവുകൾ നികത്തുക എന്ന ലക്ഷ്യത്തോടെ 2026-ലെ ആദ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പ് മാനിറ്റോബ സർക്കാർ. ജനുവരി 15-ന് നടന്ന മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) നറുക്കെടുപ്പിൽ ആകെ 55 ലെറ്റേഴ്സ് ഓഫ് അഡ്‌വൈസ് ടു അപ്ലൈ (LAAs) നൽകിയതായി മാനിറ്റോബ ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ഇൻവിറ്റേഷൻ ലഭിച്ച 55 പേരിൽ 10 പേർ കാനഡയുടെ ഫെഡറൽ എക്സ്പ്രസ് എൻട്രി (Express Entry) പൂളിൽ പ്രൊഫൈൽ ഉള്ളവരായിരുന്നു.

മാനിറ്റോബയുടെ 2026 ലെ ആദ്യ നറുക്കെടുപ്പ് എക്സ്പ്രഷൻ ഓഫ് ഇന്‍ററസ്റ്റ് (EOI) സംവിധാനത്തിലൂടെയാണ് നടത്തിയത്. കൂടാതെ സ്കിൽഡ് വർക്കർ സ്ട്രീമിന്‍റെ ഒരു പ്രത്യേക വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് ഒരു “ജനറൽ പൂൾ” നറുക്കെടുപ്പായിരുന്നില്ല. സ്കിൽഡ് വർക്കർ സ്ട്രീം EOI-കളെ മാത്രമേ ഈ നറുക്കെടുപ്പിൽ പരിഗണിച്ചുള്ളൂ.
