Saturday, January 31, 2026

കാനഡയിൽ ഇൻഫാൻസ് ബ്രാൻഡ് ബേബി സ്‌ട്രോളർ തിരിച്ചുവിളിച്ചു

ഓട്ടവ : കുട്ടികൾക്ക് ശ്വാസംമുട്ടൽ അപകടസാധ്യതയുള്ളതിനാൽ കാനഡയിൽ ഇൻഫാൻസ് ബ്രാൻഡ് ബേബി സ്‌ട്രോളർ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ആരോഗ്യ ഏജൻസിയുടെ മാനദണ്ഡങ്ങൾ ഇവ പാലിക്കുന്നില്ലെന്നും അധികൃതർ പറയുന്നു. സ്‌ട്രോളറിന്റെ ഗ്രാബ് ബാറിൽ കുട്ടികൾക്ക് ആക്‌സസ് ചെയ്യാവുന്നതും ശ്വാസംമുട്ടലിനു കാരണമാകുന്നതുമായ വസ്തു അടങ്ങിയിട്ടുണ്ടെന്ന് ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു.

ക്രമീകരിക്കാവുന്ന ബാക്ക്‌റെസ്റ്റും കാനോപ്പിയും ഉള്ള 3 ഇൻ 1 കൺവീനിയൻസ് സ്‌ട്രോളറിൽ കൈകൊണ്ട് മടക്കാവുന്ന സംവിധാനവുമുണ്ട്. 2024 ജനുവരി മുതൽ 2025 ഡിസംബർ വരെ കാനഡയിൽ 270 ഇൻഫാൻസ് ബ്രാൻഡ് ബേബി സ്‌ട്രോളർ വിറ്റിട്ടുണ്ട്. ഉപയോക്താക്കൾ സ്‌ട്രോളറുകൾ ഉടനടി ഉപയോഗിക്കുന്നത് നിർത്തണമെന്നും കൂടുതൽ വിവരങ്ങൾക്ക് support@infansbaby.com എന്ന ഇമെയിൽ വിലാസത്തിലോ അവരുടെ വെബ്‌സൈറ്റ് വഴിയോ ഇൻഫാൻസിനെ ബന്ധപ്പെടുകയും വേണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!